റെയിൽവെ വിളിക്കുന്നു.. ഒരു ടിക്കറ്റെടുക്കാം

ഗ്രൂപ്പ് സി- I ലെവലില്‍പ്പെട്ട (പഴയ ഡി ഗ്രൂപ്പ്) ട്രാക്ക് മെയിന്റനര്‍, പോയിന്റ്‌സ് മാന്‍, ഹെല്‍പ്പര്‍, ഗേറ്റ്മാന്‍, പോര്‍ട്ടര്‍, ഗ്രൂപ്പ് സി-II ല്‍പ്പെട്ട അസിസ്റ്റന്റ്‌ലോക്കോ പൈലറ്റ്(എ.എല്‍.പി), ടെക്‌നീഷ്യന്‍സ് (ഫിറ്റര്‍, ക്രെയിന്‍ ഡ്രൈവര്‍, ബ്ലാക്ക് സ്മിത്ത്, കാര്‍പ്പെന്റര്‍) എന്നിവയുള്‍പ്പെടെ 91,307 തസ്തികകളിലേക്ക് നിയമനത്തിനായി റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ബോര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
ഇതിനായി ഏപ്രില്‍-മേയ് മാസങ്ങളില്‍ കമ്പ്യൂട്ടര്‍ അടിസ്ഥാന പരീക്ഷ നടന്നേക്കും. പത്താംക്ലാസിലെ വിജയമാണ് യോഗ്യത. അഭിമുഖമില്ലാതെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തെരഞ്ഞെടുക്കല്‍.
പത്താംക്ലാസും ഐ.ടി.ഐയോ എഞ്ചിനീയറിംഗ് ഡിേപ്ലമയോ, എഞ്ചിനീയറിംഗ് ബിരുദമോയുള്ള റെയില്‍വേയില്‍ ചേരണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഗൂപ്പ് സി. ലെവല്‍- II ലെ തസ്തികകളായ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്‌സ്, ടെക്‌നീഷ്യന്‍സ് എന്നിവക്ക് അപേക്ഷിക്കാം. ഗൂപ്പ് സി. ലെവല്‍ II ലെ തസ്തികകളിലേക്ക് 18നും 28നും വയസിന് പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവരും ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റോ, എഞ്ചിനീയറിംഗില്‍ ഡിപ്ലോമയോ, ഡിഗ്രിയോ ഉള്ളവര്‍ക്കുമായി സി.ഇ.എന്‍ 01/2018 എന്ന നമ്പറില്‍ റെയില്‍വേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
സി.ഇ.എന്‍ 02/2018 വിജ്ഞാപനപ്രകാരം ഗ്രൂപ്പ് സി -I ലെവലില്‍പ്പെട്ട (പഴയ ഡി ഗ്രൂപ്പ്)തസ്തികകള്‍ക്കുള്ള പ്രായപരിധി 18-35 വയസാണ്. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ളവര്‍ക്കും ഇതിനായി അപേക്ഷിക്കാം. വിജ്ഞാപനം റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 
ഗ്രൂപ്പ് സി ലെവല്‍ -II ലെ തസ്തികളിേലക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴാം ശമ്പളപരിഷ്‌ക്കരണ കമ്മിഷന്റെ ശിപാര്‍ശ പ്രകാരമുള്ള ശമ്പളവും അലവന്‍സും (ലെവല്‍ 2) ഉള്‍പ്പെടുന്ന സ്‌കെയിലായിരിക്കും (19,900-63,200) നല്‍കുക. ഗ്രൂപ്പ് സി I ലെവലില്‍പ്പെട്ട (പഴയ ഡി ഗ്രൂപ്പ്) തസ്തികകളില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴാം ശമ്പള കമ്മിഷന്റെ ശിപാര്‍ശ പ്രകാരമുള്ള ശമ്പളവും അലവന്‍സും ഉള്‍പ്പെടുന്ന (ലെവല്‍ 1)സ്‌കെയില്‍ (18,000-56,900) നല്‍കും.
ഓൺലൈൻ അപേക്ഷകൾ മാര്‍ച്ച് 31 വരെ സ്വീകരിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത അഭിരുചി പരീക്ഷ, കായികക്ഷമതാ പരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവയില്‍ പങ്കെടുക്കുന്ന എസ്.സി, എസ്.ടി. വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ സ്ലീപ്പര്‍ ക്ലാസ് പാസ്സ് നല്‍കും.
കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പ് ചെയ്യാം.. #9037559495

Comments